കൊട്ടാരക്കര : കഥകളി പ്രോത്സാഹനാർത്ഥം കൊട്ടാരക്കര തമ്പുരാൻ്റെ നാമധേയത്തിൽ മണികണ്ടേശ്വരം മഹാഗണപതി ക്ഷേത്രോപദേശക സമിതി നൽകിവരുന്ന കഥകളി പുരസ്കാരത്തിന് മുതുപിലാക്കാട് അനിൽഭവനത്തിൽ കലാമണ്ഡലം അനിൽകുമാർ അർഹനായി . 11 ,111 രൂപയും കീർത്തി ഫലകവും മെയ് 4 നു വൈകിട്ട് 7 നു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ അനന്തഗോപൻ പുരസ്കാര വിതരണം നടക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു.
