ചാത്തന്നൂർ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച 4 പേർ പിടിയിലായി. മീനാട് തൊടിയിൽ വീട്ടിൽ പ്രവീൺ (27), മീനാട് കല്ലുവിള വീട്ടിൽ അരുൺ (27), മീനാട് അൻഷാദ് മൻസിലിൽ അൻഷാദ് (30), കാരംകോട് കല്ലുവിള വീട്ടിൽ അജിൽ (28) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ രണ്ടിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മീനാട് താഴം തെക്ക് വിളപ്പുറം ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങിയ ശരത്ത് എന്ന യുവാവും സുഹൃത്തുമാണ് ആക്രമിക്കപ്പെട്ടത്. ശരത്തിനെ വിളക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തായിരുന്നു ശ്രമിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു
