വിവിധ ഗതാഗത മാർഗ്ഗങ്ങളിൽ സ്വയം പര്യാപ്തത നേടിയ ജില്ലയാണ് എറണാകുളം. സംസ്ഥാനത്തെ ഏക മെട്രോ റെയിൽ പ്രവർത്തിക്കുന്ന നഗരം. തീരദേശമുളള കൊച്ചി ജലപാത രംഗത്ത് പുതിയ മാറ്റങ്ങൾക്കുളള തയ്യാറെടുപ്പിലാണ്. കൊച്ചിയിലെ 10 ദ്വീപുകളെ തമ്മിൽ ബന്ധിപ്പിച്ച് 76 കിലോമീറ്റർ ദൂരത്തിലാണ് കൊച്ചി വാട്ടർ മെട്രോ നിർമ്മാണം പുരോഗമിക്കുന്നത്.78 അത്യാധുനിക ഇലക്ട്രിക്കൽ, ഹൈബ്രിഡ് ബോട്ടുകൾ ഉൾപ്പെടുത്തിയുളള ജലഗതാഗതമാണ് അധികൃതർ ഉറപ്പാക്കുന്നത്. കൊച്ചി മെട്രോ, വൈറ്റില മൊബിലിറ്റി ഹബ്ബ് എന്നിവയുമായി വാട്ടർ മെട്രോയെ ബന്ധിപ്പിച്ചാൽ തദ്ദേശവാസികൾക്ക് യാത്രാ സൗകര്യം മെച്ചപ്പെടുന്നതിനൊപ്പം വിനോദസഞ്ചാരമേഖലയിൽ വൻ മാറ്റമാണ് വരാൻ പോകുന്നത്.
