ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്. അനിലിന്റെ പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടി വഴി അപേക്ഷ നല്കിയ 12 പേര്‍ക്കു മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അനുവദിച്ചു. മാര്‍ച്ചില്‍ നടന്ന ഫോണ്‍-ഇന്‍ പരിപാടിയില്‍ ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചാണു തീരുമാനം. ഈ മാസത്തെ ഫോണ്‍ ഇന്‍ പരിപാടി ഏപ്രില്‍ 4 ന് നടന്നു.28 പരാതികള്‍ ലഭിച്ചിരുന്നു, ഇവ പരിശോധിച്ച് അടിയന്തര തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു മന്ത്രി നിര്‍ദേശം നല്കി.
