ഇടുക്കി ജില്ലയിലെ 162 പരീക്ഷ കേന്ദ്രങ്ങളിലായി 11628 കുട്ടികള്‍ ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നു. ഇന്ന് (31.03) മുതല്‍ ഏപ്രില്‍ 29 വരെയാണ് പരീക്ഷ നടത്തുന്നത്. 11628 കുട്ടികളില്‍ 3,391 പേര് സര്‍ക്കാര്‍ സ്കൂളുകളില്‍നിന്നും 7,371 പേര് എയ്ഡഡില്നിന്നും 661 പേര് അണ് എയ്ഡഡില്നിന്നും 205 പേര് ഐ.എച്ച്.ആര്.ഡിയില്‍ നിന്നുമാണ്.1654 പട്ടികജാതി വിദ്യാര്‍ഥികളും 661 പട്ടികവര്‍ഗ വിദ്യാര്‍ഥികളും പരീക്ഷ എഴുതുന്നവരില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ മേഖലയില്‍ 79 ഉം എയ്ഡഡില്‍ 70ഉം അണ് എയ്ഡഡില്‍ എട്ടും ഐ.എച്ച്.ആര്.ഡിയില്‍ അഞ്ചും പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്.കൂടുതല്‍ വിദ്യാര്‍ഥികള്‍ കല്ലാറില്ജില്ലയില് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന സര്‍ക്കാര്‍ സ്കൂള്‍ കല്ലാര്‍ ജി.എച്ച്.എസാണ്: 378 പേര്. എയ്ഡഡില്‍ കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് എച്ച്.എസ്.എസും (322) അണ് എയ്ഡഡില്‍ കട്ടപ്പന ഒ.ഇ.എം.എസ്.എച്ചും (171),ഐ.എച്ച്.ആര്.ഡിയില്‍ അടിമാലി ടി.എച്ച്.എസും (84) ആണ് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത്. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ യഥാക്രമം ശാന്തന്‍പാറ ജി.എച്ച്.എസിലും (അഞ്ച് കുട്ടികള്‍), മുക്കുളം എസ്.ജി.എച്ച്.എസിലും (ആറ്), നെടുങ്കണ്ടം എസ്.ടി.എയും (മൂന്ന്), പുറപ്പുഴ ജി.ടി.എച്ച്.എസിലും (25) ആണ്.പരീക്ഷ നടത്തിപ്പിനായി 162 സൂപ്രണ്ടുമാരെയും 1132 ഇന്‍വിജിലേറ്റര്‍മാരെയും ജില്ലയില്‍ നിയമിച്ചിട്ടുണ്ട്.
