ഏരുർ സ്റ്റേഷൻ പരിധിയിൽ പത്തടി എന്ന സ്ഥലത്ത് മദ്യപിച്ച് പോലീസിനെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി ഏരൂർ വില്ലേജിൽ കരിമ്പിൻകോണം തടത്തിൽ വിള വീട്ടിൽ മുണ്ടൻ വിപി എന്നു വിളിക്കുന്ന വിപിൻ.വി. (41) അറസ്റ്റിലായി. കഴിഞ്ഞ 23 ാം തീയതി രാത്രി പത്തടി എന്ന സ്ഥലത്ത് ആൾക്കാർ കൂട്ടം കൂടി മദ്യപിച്ച് ബഹളം ഉണ്ടാകുന്നതായി സ്റ്റേഷനിൽ വിളിച്ചറിയിച്ചു. സ്റ്റേഷനിൽ നിന്നും എസ് ഐ നിസാറുദീന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികളുടെ കത്തികൊണ്ടുള്ള അക്രമണത്തിൽ നിസാറുദ്ദീന്‍ പരിക്കുകൾ പറ്റി. രണ്ടു പ്രതികളെ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയുകയും കൂടെയുണ്ടായിരുന്ന രണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് ഈ സംഭവത്തിൽ ഏരൂർ പോലീസ് കേസെടുത്ത് അന്വേഷിച്ചു വരവേ ഇന്ന് രണ്ടാം പ്രതിയായ വിപിനെ അറസ്റ്റു ചെയ്തു. ഒളിവിലുള്ള പ്രതിക്കു വേണ്ടിയുള്ള അന്വേഷണം ഊർജിതമായി തുടരുന്നതായി ഏരൂർ എസ് എച്ച് ഓ അറിയിച്ചു. അറസ്റിലായ വിപിൻ ഏരൂർ സ്റ്റേഷനിലെ സമാനമായ കേസിൽ മുൻപും പ്രതിയായിട്ടുള്ള ആളാണ്. എരൂർ എസ്.എച്ച്. ഓ പ്രതാപചന്ദ്രൻ എസ് ഐ ശരലാൽ എസ് ഐ അബ്ദുൾ റഹിം. സി പി ഓ അരുൺ സി പി ഒ അബിഷ് സി പി ഓ അനിൽകുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
