ചോദ്യ പേപ്പർ ചോർന്നതിനെ തുടർന്ന് ഉത്തർപ്രദേശ് ബോർഡ് 12-ാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ റദ്ദാക്കി. സംസ്ഥാനത്തെ 24 ജില്ലകളിലെ പരീക്ഷയാണ് റദ്ദാക്കിയത്. യു പി ബോർഡ് ഇന്നലെ നടത്താൻ നിശ്ചയിച്ചിരുന്ന 12-ാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷഷ ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കാനിരിക്കെയാണ് ചോദ്യപേപ്പർ ചോർന്ന കാര്യം പുറത്തായത്.ആഗ്ര, മഥുര, അലിഗഡ് തുടങ്ങിയ 24 ജില്ലകളിലെ പരീക്ഷകൾ റദ്ദാക്കിയതായി യു പി മാധ്യമിക് ശിക്ഷാ പരിഷത് ഡയറക്ടർ വിനയ് കുമാർ പാണ്ഡെ അറിയിച്ചു. 24 ജില്ലകളിൽ പരീക്ഷ നടത്തുന്ന തീയ്യതി പിന്നീട് അറിയിക്കും.സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ പരീക്ഷ പതിവ് പോലെ നടക്കും.കോപ്പിയടി ഉൾപ്പെടെ ക്രമക്കേടുകൾ തടയാനായി 8,373 പരീക്ഷാ കേന്ദ്രങ്ങളിൽ 2.97 ലക്ഷം സിസിടിവികൾ സ്ഥാപിച്ചിരുന്നു. 51.92 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.
