തെന്മല : ഇടമൺ ആനപ്പെട്ട കൊങ്കൽ രതീഷ് ഭവനിൽ ഉഷയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ച് കടന്ന പുനലൂർ വാളക്കോട് ജാസ്മിൻ മൻസിലിൽ അണ്ടൂർ പച്ച ചരുവിള പുത്തൻ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജമാലുദ്ദിനെ (60) തെന്മല പോലീസ് അറസ്റ്റ് ചെയ്തു. ഉദയഗിരിയിൽ താമസിക്കുന്ന മകളുടെ വസതിയിലേക്ക് പോകുകയായിരുന്ന ഉഷയെ പിന്തുടർന്നു വന്ന പ്രതി വിജനമായ സ്ഥലത്തെത്തിയ സമയം പിന്നിലൂടെ വന്ന പ്രതി ഉഷയുടെ മുഖത്തടിച്ച് കഴുത്തിൽ കിടന്ന രണ്ടര പവനോളം തൂക്കം വരുന്ന സ്വർണ മാല പൊട്ടിച്ചെടുക്കുകയും കൈയിലിരുന്ന പഴ്സ് തട്ടിപ്പറിച്ചു കൊണ്ടുപോകുകയും ചെയ്തു. ഉഷയുടെ പരാതിയിൽ കേസടുത്ത് അന്വേഷണം നടത്തിയ തെന്മല പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. സമാനമായ രീതിയിൽ പ്രതിക്ക് പുനലൂർ സ്റ്റേഷനിലും കേസുള്ളതാണ്. തെന്മല എസ് ഐ ഹരികുമാർ സി.പി. ഓ ചിന്തു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.
