കൊച്ചി: കൊച്ചിയില്‍ പോക്സോ കേസ് പ്രതിയായ വിദ്യാർഥി മരിച്ചനിലയിൽ. പൊന്നുരുന്നി സ്വദേശി അജിയെയാണ് തുങ്ങിമരിച്ച നിലയിൽ കണ്ടെത്തയത്. തന്റെ മരണത്തിൽ സുഹൃത്തിനും കുടുംബത്തിനും പങ്കുണ്ടെന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ സുഹൃത്തിനെതിരെ നടപടി വേണമെന്ന് അജിയുടെ കുടുംബം ആവശ്യപ്പെട്ടു.
കൊച്ചി പൊന്നുരുന്നി കുഞ്ഞന്‍ബാവ റോഡിൽ താമസിക്കുന്ന അജിയാണ് വിടിനുളളിൽ തൂങ്ങിമരിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിൽ സൗത്ത് പൊലീസ് കേസെടുത്ത് അറസ്റ്റുചെയ്തത്. പോക്സോ കേസില്‍ സാക്ഷിയായ സുഹൃത്ത് അജിയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് വീട്ടുകാർ പറയുന്നത്. ഇത് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പും വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.