തൃത്താല : എസ് എഫ് ഐ 46-മത് പാലക്കാട് ജില്ലാ ദ്വിദിന സമ്മേളനം കൂറ്റനാട് സഖാവ് ധീരജ് നഗറിൽ (കൂറ്റനാട് മല ബ്ലൂ ഡയമണ്ട് ഓഡിറ്റോറിയം) ആരംഭിച്ചു. എസ് എഫ് ഐ ജില്ലാ സെക്രട്ടറി ദിനനാഥ് ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് പ്രയാൺ പതാക ഉയർത്തി.
സ്വാഗത സംഘം ചെയർമാനും സി പി ഐ എം തൃത്താല ഏരിയ സെക്രട്ടറിയുമായ ടി പി മുഹമ്മദ് മാഷ് സ്വാഗതം പറഞ്ഞു. മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ജില്ലാ പ്രസിഡന്റ് പ്രയാൺ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി ദിനനാഥ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡന്റ്
വി എ വിനീഷ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി സെക്രട്ടറി സച്ചിൻദേവ് സംസ്ഥാന പ്രസിഡൻ്റ് വി എ വിനീഷ് കേന്ദ്രകമ്മിറ്റി അംഗങ്ങളായ ആദർശ്, എം സജി, വി പി ശരത് പ്രസാദ് ,കെ പി ഐശ്വര്യ തുടങ്ങിയവർ സമ്മേളനത്തിൽ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. ഉദ്ഘാടന സംഗമത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറിയറ്റംഗം വി കെ ചന്ദ്രൻ ജില്ലാ കമ്മിറ്റി അംഗം പി എൻ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. 370 പ്രതിനിധികൾ പങ്കെടുക്കുന്ന ദ്വിദിന സമ്മേളനം ബുധനാഴ്ച്ച വൈകുന്നേരം സമാപിക്കും.
