സംസ്ഥാന സർക്കാരിന്റെ ഊർജ്ജ മിഷന്റെ ഭാഗമായി ആയിരം മെഗാവാട്ട് സൗരോർജ്ജം സംസ്ഥാനത്തെ വൈദ്യുതി ശൃംഖലയിൽ കൂട്ടിചേർക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിയാണ് സൗര. സൗര പദ്ധതിയുടെ ഭാഗമായി 500 മെഗാവാട്ട് പുരപ്പുറ സൗര നിലയങ്ങളിൽ നിന്നും, ശേഷിക്കുന്ന 500 മെഗാവാട്ട് സോളാർ പാർക്ക്, സ്വകാര്യ സംരംഭകർ, ഫ്ളോട്ടിംഗ് സോളാർ എന്നിങ്ങനെയും കൈവരിക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഇതിൽ പുരപ്പുറ സോളാർ പാനലുകൾ വഴിയുള്ള വൈദ്യുതോൽപാദനത്തിൽ ഉപഭോക്താക്കളുടെ പുരപ്പുറങ്ങളിലാണ് നിലയങ്ങൾ സ്ഥാപിക്കുന്നത്. വൈദ്യുതി ഉപഭോഗം, താരിഫ് കാറ്റഗറി എന്നിവ അനുസരിച്ച് വ്യത്യസ്ത വിഭാഗങ്ങളിലുള്ള ഉപഭോക്താക്കൾക്ക് ഗുണകരമാകുന്ന രീതിയിൽ വ്യത്യസ്ത മോഡലുകൾ കെഎസ്ഇബി നടപ്പാക്കുന്നുണ്ട്.
