കേരള പോലീസ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടെ 38 – മത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് യൂണിറ്റ് സമ്മേളനങ്ങൾ കൊല്ലം റെയിൽവേ പി.എസ് ൽ ആരംഭിച്ചു. 31 കെ പി എ അംഗങ്ങൾ പങ്കെടുത്തു. ശ്രീനാഥ് അദ്ധ്യക്ഷത വഹിച്ച യോഗം
റെയിവേ പി സ് എസ് എച്ച് ഒ ശ്രീ.ആർ എസ് രഞ്ചു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഷിനോ ദാസ് മുഖ്യപ്രഭാഷണം നടത്തി. സതീഷ് ചന്ദ്രൻ സ്വാഗതവും ജില്ലാ സെക്രട്ടറി ഷഹീർ റിപ്പോർട്ടിംഗും ജില്ലാ പ്രസിഡന്റ് വിജയൻ , ട്രഷർ വിമൽ , അനിൽ എന്നിവർ ആശംസകളും നേർന്നു. പ്രശാന്ത് യോഗത്തിന് നന്ദി രേഖപ്പെടുത്തി.
