കൊട്ടാരക്കര : എൽ ഷദായി മിനിസ്ട്രിയുടെ ഡയറക്ടറായ പാസ്റ്റർ ടിനു ജോർജിന്റെ മകൻ ജെറെമിയ ജോൺ ആണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടിയത്. ഏറ്റവും കൂടുതൽ വിവിധ ഗണത്തിൽ പെട്ട ചിത്രശലഭങ്ങളുടെ ശേഖരത്തിനാണ് ഈ റെക്കോർഡ് നേട്ടം. 73 തരം ഗണത്തിൽ പെട്ട ചിത്രശലഭങ്ങളുടെ ശേഖരം സ്വന്തമായി ഉണ്ടാക്കിയത്. കൊട്ടാരക്കര എം. ജി. എം. റെസിഡെൻഷൽ പബ്ലിക് സ്കൂൾ 8- ക്ലാസ്സ് വിദ്യാർത്ഥിയാണ്. സഹോദരൻ: നെഹെമ്യയും, മാതാവ്: ജീന ജോണും ആണ്.
