പട്ടാമ്പി: പട്ടാമ്പി എം. ഇ. എസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ജോയിന്റ് ആർ. ടി. ഓ യും എം. ഇ. എസ് പാലക്കാട് ജില്ലാ പ്രെസിഡന്റുമായ സി. യു മുജീബ് ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. എം. ഇ. എസ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ, സ്റ്റേറ്റ് CBSE ചെയർമാനുമായ ഡോ. കെ. പി അബൂബക്കർ മുഖ്യാതിഥിയായി. എം. ഇ. എസ് ആർട്സ് ആൻഡ് സയൻസ് കോളേജ് വൈസ് ചെയര്മാന് ഡോ. കെ. പി. മുഹമ്മദ്കുട്ടി, സെക്രട്ടറി ഹംസ കെ, ട്രെഷറർ ഷാഹുൽ ഹമീദ് സി. വി , അഡ്മിനിസ്ട്രേറ്റർ എസ്. എ. തങ്ങൾ, പ്രിൻസിപ്പൽ ഗീത വി. പി, കെ. പ്രവീൺ എന്നിവർ സംസാരിച്ചു. പട്ടാമ്പി നക്ഷത്ര ഹോട്ടൽ മാനേജർ സോമകുമാർ, എക്സിക്യൂട്ടീസ് ഷെഫ് മാത്യു എന്നിവർ വിധികർത്താക്കളായി. ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും നൽകി.
