സഹകരണ വകുപ്പിന്റെ ഒന്നാം ഘട്ട കെയർ ഹോം പദ്ധതിയിൽ ഗുണഭോക്താക്കൾക്ക് കൈമാറാനുള്ള വീടുകളുടെ താക്കോൽ ദാനം ചൊവ്വാഴ്ച (22 മാർച്ച്). ആലപ്പുഴ കോൺവെന്റ് സ്ക്വയറിലെ കർമസദൻ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്കു 12.30ന് നടക്കുന്ന ചടങ്ങിൽ കെയർ ഹോം ഒന്നാം ഘട്ട പൂർത്തീരണ പ്രഖ്യാപനവും താക്കോൽ ദാനവും സഹകരണ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ഫിഷറീസ് സാംസ്കാരിക യുവജന ക്ഷേമ മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. പുന്നമട കായൽ പ്രദേശത്ത് കെയർ ഹോം പദ്ധതി നടപ്പിലാക്കിയ സഹകരണ സംഘത്തെ കാർഷിക മന്ത്രി പി. പ്രസാദ് ആദരിക്കും.
