കൊട്ടാരക്കര താലൂക്ക് റെഡ് ക്രോസസിന്റെ നേതൃത്വത്തിൽ താലൂക്ക് ഹോസ്പിറ്റലിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്ററൂം, മാസ്കുകളും കൊട്ടാരക്കര തഹസിൽദാർ ശുഭൻ. പി. കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ. കെ ആർ സുനിൽ കുമാറിന് കൈമാറി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ താലൂക്ക് ചെയർമാൻ ദിനേശ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ . ശ്രീകുമാർ, സെക്രട്ടറി സൈമൺ ബേബി, എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രശാന്ത് പുലമൺ, വസന്തകുമാർ കല്ലുംപുറം, ആർ സുരേഷ് കുമാർ, ജേക്കബ് മത്തായി, ജേക്കബ് ജോർജ്, ഉണ്ണികൃഷ്ണൻ, നഴ്സിങ് സൂപ്രണ്ട് ലിസി, ഫാർമസിസ്റ്റ് ദിന പ്രകാശ് എന്നിവർ സംബന്ധിച്ചു.
