കൊട്ടാരക്കര : തൃക്കണ്ണമംഗൽ ഐ പി സി സഭാ ഹാളിന്റെ സമീപം ഉള്ള മൂന്ന് റോഡുകൾ സംഗമിക്കുന്ന ഭാഗത്തു വർധിച്ചു വരുന്ന അപകടങ്ങൾ ഒഴിവാക്കുവാൻ സഭയുടെ വകയായി കോൺവെക്സ് മിറർ സ്ഥാപിച്ചു. സഭാധ്യക്ഷൻ പാസ്റ്റർ റെജിമോൻ ചാക്കോയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൊട്ടാരക്കര മുൻസിപ്പൽ ചെയർമാൻ കെ ഷാജു മിറർ അനാചാദനം ചെയ്തു. സഭാ സെക്രട്ടറി കെ പി തോമസ് സാർ സ്വാഗതം അറിയിക്കുകയും സഭാ വൈസ് പ്രസിഡന്റ് ഡി അലക്സാണ്ടർ പ്രസ്താവനയും നടത്തി. ആത്മീക പ്രവർത്തനങ്ങളോടൊപ്പം സാമൂഹിക പ്രവർത്തനങ്ങളും ചെയ്യുന്ന സഭയെയും സഭാ നേതൃത്വത്തെയും അഭിനന്ദിച്ചുകൊണ്ട് ചെയർമാൻ ഉദ്ഘാടന പ്രസംഗം നടത്തി. മുൻസിപ്പൽ വാർഡുകളിലെ കൗൺസിലർമാരായ തോമസ് പി മാത്യു (തൃക്കണ്ണമംഗൽ), ശ്രീമതി ലീനാ ഉമ്മൻ(തോട്ടംമുക്ക് ) എന്നിവർ പങ്കെടുത്തു.
