തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് മഹിളാ കോണ്ഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ നേരിയ സംഘർഷം.
ലോ കോളജിലെ എസ്എഫ്ഐ അതിക്രമത്തിൽ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറുടെ നേതൃത്വത്തിൽ മഹിളാ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധക്കാരെ ആൽത്തറ ജംഗ്ഷനിൽ ബാരിക്കേഡ് നിരത്തി പോലീസ് തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു. പ്രതിഷേധക്കാരിൽ ചിലരെ പോലീസ് ബലമായി കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.