പട്ടാമ്പി | ശക്തമായ ചൂടിൽ ഓങ്ങല്ലൂർ സ്വദേശിക്ക് സൂര്യാഘാതമേറ്റു. കനത്ത ചൂടിൽ ഓങ്ങല്ലൂർ സ്വദേശിക്ക് സൂര്യാഘാതമേറ്റു. ഓങ്ങല്ലൂർ നമ്പാടം സ്വദേശി പള്ളിപ്പറമ്പിൽ ശിഹാബുദ്ദീൻ അശ്റഫിക്കാണ് കഴിഞ്ഞ ദിവസത്തെ ശക്തമായ ചൂടിൽ സൂര്യാഘാതമേറ്റത്. ഉച്ചയ്ക്ക് ഒന്നര മണിക്ക് പട്ടാമ്പി ചെറുതുരുത്തി പാതയിൽ ബൈക്കിൽ യാത്ര ചെയ്യവേ രണ്ടു കൈ തണ്ടകളിലും സൂര്യാഘാതത്തിൽ പൊള്ളലേറ്റു. പൊള്ളലിന്റെ കാഠിന്യത്തിൽ കൈകളുടെ നിറം വ്യത്യാസവും ശക്തമായ വേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് ഓട്ടുപാറയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
