ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് ഭൂമി വാങ്ങുന്നത് സംബന്ധിച്ച് 2019ൽ പുറപ്പെടുവിച്ച വിശദീകരണത്തിൽ റവന്യു രേഖകളിൽ പുരയിടം എന്ന് രേഖപ്പെടുത്തിയിട്ടുള്ള വസ്തു മാത്രമേ വാങ്ങാവൂ എന്നും വെറ്റ് ലാന്റ്, തണ്ണീർത്തടം, നിലം എന്നിവ വാങ്ങാൻ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത്തരം സ്ഥലങ്ങൾ ലൈഫ് പദ്ധതിയ്ക്കായി തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് വാങ്ങുന്നതിനോ, ഗുണഭോക്താക്കൾക്ക് ധനസഹായം നൽകുന്നതിനോ ഉള്ള അനുമതിക്കായി റവന്യു, കൃഷി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ ഉദ്യോഗസ്ഥർ ചേർന്ന് പരിശോധിച്ച് തീരുമാനമെടുക്കാൻ നിർദ്ദേശം നൽകുമെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിയമസഭയിൽ പറഞ്ഞു.
