12 മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഏറ്റവും മികച്ച രീതിയിൽ വാക്സിനേഷൻ നടത്തിയ സംസ്ഥാനമാണ് കേരളം. 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷൻ 100 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 87 ശതമാനവുമായി. 15 മുതൽ 17 വയസു വരെയുള്ള കുട്ടികളുടെ ആദ്യ ഡോസ് വാക്സിനേഷൻ 78 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 44 ശതമാനവുമായി. കരുതൽ ഡോസ് വാക്സിനേഷൻ 48 ശതമാനമാണ്. കേന്ദ്ര മാർഗനിർദേശം ലഭ്യമായാലുടൻ അതനുസരിച്ച് കുട്ടികളുടെ വാക്സിനേഷന് പദ്ധതി ആവിഷ്ക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
