തിരുവനന്തപുരം ജില്ലാ ഭരണകൂടവും ജില്ലാ സ്കില്‍ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലക്ഷ്യ മെഗാ ജോബ് ഫെയറിന്റെ ഉദ്ഘാടനം നീറമണ്‍കര എന്‍.എസ്.എസ് കോളേജ് ഫോര്‍ വിമന്‍സില്‍ മാര്‍ച്ച് 19ന് പൊതുവിദ്യാഭ്യാസ – തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും. കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സിന്റെ മേല്‍നോട്ടത്തില്‍ സങ്കല്പ് പദ്ധതിയുടെ ഭാഗമായാണ് ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോബ് ഫെയറില്‍ പങ്കെടുക്കാം.
