കൊട്ടാരക്കര : ലത്തീൻ കത്തോലിക്കാ പള്ളിയുടെ വരാന്തയിൽ ഫിറ്റ് ചെയ്തിരുന്ന CCTV ക്യാമറയും പള്ളി കോംപൗണ്ടിൽ പാർക്ക് ചെതിരുന്ന ആട്ടോ റിക്ഷയുടെ പെട്രോൾ ടാങ്കിൽ നിറച്ചിരുന്നു പെട്രോളും ഓട്ടോറിക്ഷയിൽ വച്ച് സൂക്ഷിച്ചിരുന്ന പണി സാധനങ്ങളും ഉൾപ്പെടെ 6000 രൂപയുടെ സ്വത്തുക്കൾ മോഷണം ചെയ്ത കേസിലെ പ്രതിയായ കൊട്ടാരക്കര വില്ലേജിൽ മുതുവാനൂർ, മുസ്ലിം സ് ട്രീറ്റ് ചരുവിള പുത്തൻവീട്ടിൽ ജോജോ(30) എന്നയാളെ കൊട്ടാരക്കര SI മാരായ C. K. വിദ്യാധിരാജ് , ശ്രീകുമാർ, അജിതൻ, ജോൺസൺ, cpo കിരൺ എന്നിവരുൾപ്പെട്ട സംഘം അറസ്റ്റു ചെയ്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
