ഷാങ്ഹായ്∙ ഒട്ടേറെ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. ദക്ഷിണ കൊറിയയിൽ ഒറ്റദിവസം 3.5 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തു. ജപ്പാനിൽ ഇത് അരലക്ഷത്തിലേറെ. റഷ്യ (45,000), ഓസ്ട്രിയ (38,000), ഓസ്ട്രേലിയ (29,250), തായ്ലൻഡ് (23,500), ന്യൂസീലൻഡ് (14,500) എന്നിങ്ങനെയാണ് ഇപ്പോഴത്തെ പ്രതിദിന കേസുകൾ.
ചൈനയിൽ ഒറ്റദിവസം 1,807 കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 2 വർഷങ്ങളിലെ ഏറ്റവും കൂടിയ പ്രതിദിന കേസാണിത്. രോഗലക്ഷണങ്ങളില്ലാത്ത കേസുകൾ കോവിഡിന്റെ പട്ടികയിൽ ചൈന പെടുത്തുന്നില്ല. അതുകൂടി ഉണ്ടെങ്കിൽ പ്രതിദിന കേസുകൾ ഇരട്ടിയിലേറെയാകുമായിരുന്നു.