പുനലൂരിൽ നഗരസഭാംഗത്തിന് സൂര്യാതപമേറ്റു. വട്ടപ്പട സ്വദേശി ഡി ദിനേശനാണ് സൂര്യാതപമേറ്റത്. വീട്ടിലെത്തിയപ്പോൾ ശരീരത്ത് സൂര്യാഘാതമേറ്റ പാടുകൾ ദിനേശന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ദിനേശനെ ആശുപത്രിയിലെത്തിച്ച് പ്രഥമിക ശുശ്രൂഷകൾ നൽകി. കേരളത്തിൽ ചൂട് കനക്കുകയാണ്. ആറു ജില്ലകളിൽ ഇന്ന് ഉയർന്ന താപനില സാധാരണയിൽ നിന്ന് രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പ്. കോട്ടയം, കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ ജാഗ്രത വേണമെന്നും അധികൃതർ അറിയിച്ചു. ഇതേ ജില്ലകളിൽ ഇന്നലെയും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു.
