കേരള സമ്പദ്വ്യവസ്ഥയിൽ മികച്ച സംഭാവന നൽകുന്ന സമൂഹമാണ് പ്രവാസികൾ. പ്രവാസികളുടെയും പ്രവാസം കഴിഞ്ഞ് നാട്ടിലെത്തി പുതുസംരംഭങ്ങൾ ആരംഭിക്കുന്നവർക്കും സർക്കാർ മികച്ച പിന്തുണയാണ് നൽകുന്നത്. പ്രവാസജീവിതത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് സംരംഭം തുടങ്ങുന്നതിനുള്ള സഹായ പദ്ധതിയാണ് നോർക്ക റൂട്ട്സ് നടപ്പാക്കുന്ന നോർക്ക ഡിപ്പാർട്ടുമെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (NDPREM). ഈ സംരംഭകത്വ സഹായ പദ്ധതിയിൽ 30 ലക്ഷം രൂപ വരെ മുതൽമുടക്കുള്ള പദ്ധതികൾക്കാണ് സഹായം നൽകുന്നത്. NDPREM പദ്ധതി പ്രകാരം 5200 പുതിയ സംരംഭങ്ങളാണ് സംസ്ഥാനത്ത് തുടക്കമിട്ടത്. ഇതിലേക്കായി 81.91 കോടി രൂപയാണ് അനുവദിച്ചത്. 2021-2022 സാമ്പത്തികവർഷം 800 പുതു സംരംഭങ്ങൾ തുടങ്ങി. ഇതിനായി 15.57 കോടി രൂപയാണ് നൽകിയത്.
