ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷന്റെ (HRF) പത്തനംതിട്ട ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ യുദ്ധവിരുദ്ധ സമാധാന സദസ് നടത്തി. HRF സംസ്ഥാന ജനറൽ സെക്രട്ടറി ഫാദർ ബെന്യാമിൻ ശങ്കരത്തിൽ ഉദ്ഘാടനം ചെയ്തു. ഉക്രൈനിൽ നടക്കുന്ന യുദ്ധങ്ങൾ മനുഷ്യാവകാശ ലംഘനമാണെന്നും അത് മനുഷ്യന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നത് ആണെന്നും അദ്ദേഹം പറഞ്ഞു. പാസ്റ്റർ ജിജി തേക്കുതോട് അദ്ധ്യക്ഷത വഹിച്ചു. ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻസ് പത്തനംതിട്ട ജില്ലയുടെ ഭാരവാഹികളായ ഹബീബ് റഹീം, ഫാ. ജേക്കബ് കല്ലിച്ചേത്ത്, ഫാ. ജോൺ ശങ്കരത്തിൽ, ശ്രീമതി ഓമന സത്യൻ, അഡ്വക്കേറ്റ് സിബി ശങ്കരത്തിൽ, ജോജി കാവുംപടിക്കൽ, ജോസഫ് ശങ്കരത്തിൽ, രാജൻ പടിയറ എന്നിവർ പ്രസംഗിച്ചു
