കൊട്ടാരക്കര : മുൻസിപ്പാലിറ്റി കൗൺസിലറും, സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായ ഫൈസൽ ബഷീറിനെ ആക്രമിച്ച കേസിൽ ഒരു പ്രതി കൂടി പോലീസ് പിടിയിലായി. എഴുകോൺ പുതുശ്ശേരിക്കോണം സുമ മന്ദിരത്തിൽ സുമരാജ് (34) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 24-ാം തീയതി രാത്രി 9.30 മണിയോടെ കൊട്ടാരക്കര മുസ്ലീംസ്ട്രീറ്റിൽ വച്ചാണ് ഫൈസൽ ബഷീറിനെ ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസൽ ബഷീർ ഇപ്പോഴും ചികിൽസയിൽ തുടരുകയാണ്. സംഭവ ശേഷം ഒളിവിലായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബാക്കിയുള്ള പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമായി തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
