അഞ്ചൽ : തടിക്കാട് ഏറം ഉള്ളന്നൂർ ഉണ്ണി ഭവനിൽ ബിജുവിന്റെ വീടിനു മുൻപിൽ റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന പരാതിക്കാരനായ ബിജുവിന്റെ ഉടമസ്ഥതയിലുള്ള KL 21 H 3528 രെജിസ്ട്രേഷനിലുള്ള ഓട്ടോറിക്ഷ കഴിഞ്ഞ ദിവസം വെളുപ്പിന് മോഷ്ടിച്ചു കൊണ്ട് പോയ സംഘത്തിലെ രണ്ടാം പ്രതി അഞ്ചൽ പനയംചേരി രേഷ്മ ഭവനിൽ രഞ്ജിത്ത്(24), മൂന്നാം പ്രതി അഞ്ചൽ തടിക്കാട് ഏറം ലക്ഷം വീട്ടിൽ അനീഷ്(25) എന്നിവരെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷ മോഷണം ചെയ്തു കൊണ്ട് പോയ വാഹനം ആക്സിഡന്റ് ആയി ഒന്നാം പ്രതി അഞ്ചൽ ഏറം അനന്ദു ഭവനിൽ അരുൺ പരുക്കകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചൽ പോലീസ് സ്റ്റേഷൻ SHO ശ്രീ K.G ഗോപകുമാർ, SI ജ്യോതിഷ് ചിറവൂർ, GSI ജോൺസൺ, ASI അജിത്ത് ലാൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
