തിരുവനന്തപുരം ∙ രണ്ടു വർഷത്തിനുശേഷം ഭൂമിയുടെ ന്യായവില സർക്കാർ വീണ്ടും വർധിപ്പിക്കുന്നു. 10– 20% വർധനയാകാമെന്നാണു ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെയും റജിസ്ട്രേഷൻ വകുപ്പിന്റെയും ശുപാർശ. വെള്ളിയാഴ്ചത്തെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന. അങ്ങനെയെങ്കിൽ അടുത്തമാസം ഒന്നിനു പുതിയ ന്യായവില നിലവിൽ വരും.
