തീരദേശ മഹിളാ സൊസൈറ്റിയുടെയും ഫിഷർമെൻ കമ്യൂണിറ്റിയുടെയും നേതൃത്വത്തിൽ അന്തരാഷ്ട്ര വനിതാ ദിനം ആചരിച്ചു. റോട്ടറി ക്ലബ് ഹോളിൽ വച്ച് നടന്ന പൊതുസമ്മേളനം. ബഹു. കൊല്ലം മേയർ ശ്രീമതി പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ശ്രീമതി ആഗ്നസ് ജോൺ (ടി എം എസ് പ്രസിഡൻറ്) അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീമതി സുനിത വിമൽ, ഇ എസ് ഐ & ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ജഡ്ജ്, മുഖ്യപ്രഭാഷണം നടത്തി. ഡോക്ടർ സിന്ധാ എച്ച് മെൻഡസ്, (എഫ് സി ഡി പി ചെയർപേഴ്സൺ) സ്വാഗതം ആശംസിച്ചു.


ചടങ്ങിൽ ശ്രീ. ടോമി എൻ (പള്ളിത്തോട്ടം വാർഡ് കൗൺസിലർ), ശ്രീ സജീവ് സോമൻ (ഉദയമാർത്താണ്ഡപുരം വാർഡ് കൗൺസിലർ), ശ്രീ വിപിൻ കുമാർ (പ്രസിഡൻറ്, റോട്ടറി ക്ലബ്, തങ്കശ്ശേരി) സി.മേരി മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. “സുസ്ഥിരമായ ഒരു നാളെക്കായി ലിംഗസമത്വം” എന്ന 2022 ലെ അന്തർരാഷ്ട്ര വനിതാദിന വിഷയത്തെ ആസ്പദമാക്കി നടത്തിയ ദിനാചരണം ഒരു വേറിട്ട അനുഭവമായി. എഫ് സി ഡി പി – ടി എം എസ് സംഘടനകളുടെ നേത്യത്വത്തിൽ നടത്തിവരുന്ന ”വി – ഓട്ടോ” പോലുള്ള സ്ത്രീകൾക്കായുള്ള സംരംഭങ്ങൾ സുസ്ഥിരമായ നാളെ ഉറപ്പാക്കുന്നതാണെന്ന് ബഹു.മേയർ ആഭിപ്രായപ്പെട്ടു. എല്ലാ വിതകളും വരുമാന മാർഗങ്ങൾ തേടുന്നതെന്ന് ശ്രീമതി സുനിത വിമൽ ഓർമിപ്പിച്ചു. കൊട്ടിയം ഡോൺ ബോസ്കോ കോളേജിലെ വിദ്യാർത്ഥികൾ വനിതകളുടെ ജീവിത പ്രശ്നങ്ങളെ ആസ്പദമാക്കി നാടകം അവതരിപ്പിച്ചു. ടി.എം.എസ് സംഘടനാംഗങ്ങളുടെ നൃത്തം, വനിതകൾക്കു വേണ്ടിയുള്ള കളികളും മൽസരങ്ങളും എന്നിവ വനിതാ ദിനാചരണത്തെ ശ്രദ്ധേയമാക്കി.