കൊട്ടാരക്കര താലൂക്ക് റെഡ് ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സാനിറ്ററി കിറ്റും, മാസ്ക്കും ജൂബിലി മന്ദിരത്തിലെ അന്തേവാസികൾക്ക് കൊട്ടാരക്കര തഹസിൽദാർ. പി. ശുഭനിൽ നിന്നും ജൂബിലി മന്ദിരം സൂപ്രണ്ട് ഫാദർ. ഷിബു സാമുവൽ ഏറ്റുവാങ്ങി. താലൂക്ക് ചെയർമാൻ ദിനേശ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സൈമൺ ബേബി, വൈസ് ചെയർമാൻ ശ്രീകുമാർ കെ, എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജു ടി.ബി, ആർ സുരേഷ് കുമാർ, എം. വിജയൻ, ജേക്കബ് ജോർജ്, ജേക്കബ്, ഉണ്ണികൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു,
