കൊട്ടാരക്കര: കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെംബർഷിപ്പ് ക്യാമ്പയിന് കൊട്ടാരക്കരയിൽ തുടക്കമായി. മാർച്ച് മാസത്തിൽ തന്നെ മെമ്പർഷിപ്പ് ചേർക്കുന്ന പരിപാടി പൂർത്തീകരിക്കുമെന്നും, 55 ലക്ഷത്തോളം കോൺഗ്രസ് പ്രവർത്തകരെ അംഗമാക്കാൻ ആണ് ലക്ഷ്യമിടുന്നതെന്നും കൊട്ടാരക്കര നിയോജകമണ്ഡലത്തിൽ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. കൊല്ലം ജില്ലയിലെ നിലവിലെ മണ്ഡലം പ്രസിഡന്റ് മാരെ മണ്ഡലം ഇലക്ട്രോളർമാരായി കെപിസിസി നിയമിച്ചു കഴിഞ്ഞു. അവർ ബൂത്ത് തലങ്ങളിൽ രണ്ട് ഇലക്ട്രോളർ മാരെ നിയമിച്ച അവർ വഴി മെമ്പർഷിപ്പ് എടുക്കാൻ ആഗ്രഹിക്കുന്ന മുഴുവൻ പേർക്കും അംഗത്വം നൽകുമെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പിന്റെ കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ ചാർജ് വഹിക്കുന്ന കല്ലട വിജയൻ അധ്യക്ഷത വഹിച്ചു. വെളിയം ശ്രീകുമാർ , പി ഹരികുമാർ, ബ്രിജേഷ് എബ്രഹാം കെജി അലക്സ്, പാത്ത്ല രാഘവൻ, മധു ലാൽ, സവിൻ സത്യൻ , രതീഷ് കിളിത്തട്ടിൽ, മണ്ഡലം പ്രസിഡണ്ട് മാരായ ശ്യാം കുമാർ, ജോൺസൺ ഡാനിയേൽ, റോയി മലയിലഴികo, നരേന്ദ്രനാഥ്, കോശി കെ ജോൺ , വസന്തകുമാർ, ശ്രീകുമാർ, കനകദാസ്, ഗിരീഷ് കുടിക്കോട് തുടങ്ങിയവർ സംസാരിച്ചു.
