തിരുവനന്തപുരം : പാലോട് ഫോണ്‍ വിളിയെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കുറുപുഴ വെമ്പ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഷിജുവിനെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഭാര്യ സൗമ്യയെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു. പത്ത് ദിവസം മുമ്പാണ് ഷിജു ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത്.
