കൊച്ചി ∙ കളമശേരിയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചു കയറി. പാലക്കാട്ടുനിന്നു സിമന്റുമായി ചേർത്തലയിലേയ്ക്കു പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. പുലർച്ചെയാണ് അപകടം നടന്നത്. ഡ്രൈവർ ആലത്തൂർ സ്വദേശി ഷമീർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
