തൊഴില്‍ അന്വേഷകര്‍ക്ക് പരമാവധി തൊഴില്‍ പ്രദാനം ചെയ്യുന്ന വേദിയായി തൊഴില്‍ മേളകള്‍ മാറണമെന്ന് ജില്ലാതല സ്കില്‍ കമ്മിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ. എസ്. അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന തൊഴില്‍മേള ഉപസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ നൈപുണ്യ വികസന കമ്മിറ്റിയുടെയും ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് (കെഎഎസ്ഇ) സംഘടിപ്പിക്കുന്ന മേള മാര്‍ച്ച് 19ന് കാതോലിക്കേറ്റ് കോളജില്‍ നടക്കും.
