കൊട്ടാരക്കര : മുൻസിപ്പാലിറ്റി കൗൺസിലറും, സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായ ഫൈസൽ ബഷീറിനെ ആക്രമിച്ച കേസിൽ നാലുപേർ പോലീസ് പിടിയിലായി. കഴിഞ്ഞ 24-ാം തീയതി രാത്രി 9.30 മണിയോടെ കൊട്ടാരക്കര മുസ്ലീംസ്ട്രീറ്റിൽ വച്ചാണ് ഫൈസൽ ബഷീറിനെ ആക്രമിച്ചത്. സംഭവ ശേഷം ഒളിവിലായിരുന്ന പ്രതികളെ ഇന്നലെ രാത്രിയിലാണ് കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തത്. നെടുവത്തൂർ ചാലുകോണം വടക്കേക്കര മേലേതിൽ വീട്ടിൽ അനീഷ് (23) ചാലുകോണം വടക്കേക്കര മേലേതിൽ സതീഷ് (22), മേലില രാധ വിലാസത്തിൽ പ്രവീൺകുമാർ (35) ഇരണൂർ ശ്രീ വിലാസത്തിൽ ഉണ്ണികൃഷ്ണപിള്ള (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബാക്കിയുള്ള പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
