കൊട്ടാരക്കര: ചിതറ വില്ലേജിൽ കലയപുരത്ത് അനധികൃതമായി കുന്നിടിച്ച് നീർത്തടം നികത്തുന്നതുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 2 JCB യും, 1 ടിപ്പറും, കൊട്ടാരക്കര മേലിലയിൽ നിലം നികത്താനുപയോഗിച്ച ജെ സി ബിയും കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത വാഹനങ്ങൾ കൊട്ടാരക്കര പോലീസ് സ്റ്റേഷനിലും, ചിതറ സ്റ്റേഷനിലും എല്പിച്ചു. തഹസീൽദാർ പി. ശുഭൻ . ഡെപ്യൂട്ടീ തഹസീൽദാർമാരായ ഷിജു ആർ, റജി . കെ.ജോർജ്, വില്ലേജ് ഓഫീസർ കവിതാ നായർ, സന്തോഷ് കുമാർ, സെബിൻ, മനോജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
