പൂയപ്പള്ളി: ചാൾസ് മാർട്ട് സൂപ്പർ മാർക്കറ്റിന്റെ കോമ്പൗട്ടിൽ സൂക്ഷിച്ചിരുന്ന KL 26-A 2732 നമ്പർ രജിസ്ട്രേഷനിലുള്ള ബൈക്ക് മോഷണം പോയ കേസിലെ പ്രതികളായ കൊടുമൺ ഈസ്റ്റ് മാഠത്തിനാൽ വീട്ടിൽ വിഷ്ണു(25), കൊടുമൺ ഈസ്റ്റ് കൊച്ചുവിളയിൽ വീട്ടിൽ ജോജോ ജോൺസൺ(25) എന്നിവരെ പൂയപ്പള്ളി അറസ്റ്റ് ചെയ്തു. പൂയപ്പള്ളി എസ്.ഐ അഭിലാഷ് , ജി.എസ്ഐ. മാരായ ജയപ്രദീപ്, ബേബി മോഹൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ് ചെയ്തത്.
