കൊട്ടാരക്കര സ്വകാര്യ ബാങ്കിൽ 10പവൻ മുക്കുപണ്ടം പണയം വയ്ക്കാൻ വന്ന അച്ഛൻ തോമസ് പോലീസ് പിടികൂടി. മുക്കുപണ്ടം ആണെന്ന് മനസ്സിലാക്കിയ ബാങ്ക് അധികൃതർ അച്ഛനെ തടഞ്ഞു വച്ച് പോലീസിനെ അറിയികയായിരുന്നു. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പോലീസ് ചോദ്യം ചെയ്തതിൽ ജിൻസ് എന്ന ഒരു സുഹൃത്താണ് ഇത് തന്നതെന്നും പോലീസിനോട് പറഞ്ഞു എന്നാൽ അച്ഛന്റെ ബാഗ് പരിശോധിച്ചപ്പോൾ കഴിഞ്ഞ മാസം എറണാകുളത്തു ഒരു സ്വകാര്യ ബാങ്കിൽ മറ്റൊരാളുടെ പേരിൽ രണ്ട് പ്രാവശ്യം പണയം വച്ചതിന്റെ രസീത് കണ്ടെത്തി. തുടർന്ന് കൊട്ടാരക്കര പോലീസ് ആ ബാങ്കുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം അവിടെ പണയം വെച്ച് സ്വർണം മുക്കുപണ്ടം ആണോ എന്ന് പരിശോധിക്കാൻ പറഞ്ഞിട്ടുണ്ട്. കൊട്ടാരക്കര യിലെ ബാങ്കിന്റെ പരാതിയിൽ പോലീസ് കേസ് എടുത്തു അന്വഷണം ആരംഭിച്ചു
