ഏരൂർ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയെ ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ വില്ലേജിൽ അഗസ്ത്യക്കോട് ലളിതാ ഭവനിൽ പ്രമോദാണ് (37) അറസ്റ്റിലായത്. അതിജീവിതനും അച്ഛനുമമ്മയും മറ്റും കുടുംബമായി താമസിക്കുന്ന വീട്ടിനുള്ളിൽ വെച്ചാണ് പ്രതി അതിജീവിതന് നേരെ ലൈംഗിക അതിക്രമം നടത്തിയത്. കുട്ടിയുടെ പരാതിയിൽ കേസെടുത്ത ഏരൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഏരൂർ എസ്. ഐ. ശരലാൽ, എസ്. ഐ. ഉദയകുമാർ, സി.പി.ഒ. അരുൺ, ലത, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
