കീവ്: കിഴക്കന്‍ മേഖലയിലെ രണ്ടു ഗ്രാമങ്ങളുടെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തതായി യുക്രൈന്. ഇന്നു രാവിലെയാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിന് യുക്രൈനെതിരെ സൈനിക നടപടി പ്രഖ്യാപിച്ചത്. റഷ്യയുടെ ആക്രമണത്തില്‍ നൂറുകണക്കിന് യുക്രൈന് സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതായും വാര്‍ത്തകള്‍ പുറത്തെത്തിയിട്ടുണ്ട്.
