കോതമംഗലം: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപിൻറെ നേതൃത്വത്തിലുള്ള ഉള്ള എക്സൈസ് പാർട്ടി പട്രോൾ ചെയ്തു വരവേകോതമംഗലം ഇരുമലപ്പടിയിൽസംശയാസ്പദമായി കണ്ട തൃശൂർ മുകുന്ദപുരം മറ്റത്തൂർ സ്വദേശി കോടിയാത്ത് വീട്ടിൽ ദയാനന്ദൻ(62) എന്നയാളെ തടഞ്ഞു നിർത്തി ബാഗ് പരിശോധിച്ചതിൽ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന രണ്ട് കിലോ 74 ഗ്രാം കഞ്ചാവ് കണ്ടെത്തിതുടർന്ന് കോതമംഗലം തഹസിൽദാർ റെയിച്ചൽ കെ വർഗീസിൻറെ സാന്നിധ്യത്തിൽ പരിശോധനനടത്തി രണ്ട് കിലോ കഞ്ചാവ് ചില്ലറ വിൽപ്പന നടത്തിയാൽ രണ്ട് ലക്ഷം രൂപയിലധികം ലാഭം കിട്ടുമെന്ന് പ്രതി പറഞ്ഞു.രണ്ടാഴ്ച മുമ്പ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപും പാർട്ടിയും രണ്ട് കിലോയിലധികം കഞ്ചാവ് കോതമംഗലം KSRTC പരിസരത്തുനിന്നും കണ്ടെടുത്തിരുന്നു. ഈ കേസിലെ പ്രതി വിനോദ് ഇപ്പോഴും റിമാൻഡിലാണ്.കഞ്ചാവ് കൈമാറിയആളെ പറ്റിയുള്ള വിവരം എക്സൈസ് ഷാഡോ ടീമിന് ലഭിച്ചിട്ടുണ്ട്.സംശയിക്കുന്ന വ്യക്തിയും കൂട്ടാളികളും എക്സൈസ് നിരീക്ഷണത്തിലാണ് അറസ്റ്റ് ഉടൻ ഉണ്ടാകും എന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പറഞ്ഞു.പ്രവൻ്റിവ് ഓഫീസർ കെ എ നിയാസ്, സുനിൽ,ജിമ്മി,ബിജു, ബേസിൽ കെ തോമസ്, അനൂപ്, ഡ്രൈവർ ജയൻ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്
