ഫെബ്രുവരി 27ന് തിരുവനന്തപുരം ജില്ലയിൽ 2,15,504 കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യാനുള്ള സജ്ജീകരണങ്ങൾ പുരോഗമിക്കുന്നു. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കുള്ള തുള്ളിമരുന്ന് വിതരണത്തിന് 2,2,22 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. പൾസ് പോളിയോ പ്രതിരോധ പരിപാടിയുടെ ഭാഗമായി ക്രമീകരണങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ഡിസ്ട്രിക്ട് ടാസ്ക് ഫോഴ്സ് യോഗം ചേർന്നു.
