കൊട്ടാരക്കര : പൂയപ്പള്ളി സ്റ്റേഷനിലെ അഡീഷണൽ എ.എസ്.ഐ ഗോപാലകൃഷ്ണപിള്ള (48) വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ ഉമ്മന്നൂർ സൊസൈറ്റി മുക്കിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
