കിഴക്കമ്പലം ∙ കുന്നത്തുനാട് എംഎൽഎയ്ക്ക് എതിരെ നടത്തിയ വിളക്കണയ്ക്കൽ പ്രതിഷേധത്തിനിടെ സിപിഎം പ്രവർത്തകരുടെ മർദനമേറ്റു ചികിത്സയിലായിരുന്ന ട്വന്റി 20 അഞ്ചാം വാർഡ് ഏരിയ സെക്രട്ടറി മരിച്ചു. കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിൽ ചായാട്ടുഞാലിൽ കുഞ്ഞാറുവിന്റെ മകൻ സി.കെ.ദീപുവാണു (38) മരിച്ചത്. മർദനത്തെത്തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായ ദീപു അതീവ ഗുരുതരാവസ്ഥയിൽ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നു.
