കലയപുരം : 25 വർഷത്തിലധികമായി കലയപുരം ജംഗ്ഷനിൽ പ്രവർത്തിച്ചു വരുന്ന വില്ലേജ് ഓഫീസ് കെട്ടിടത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം സർക്കാരിന്റെ സ്മാർട്ട് വില്ലേജ് പദ്ധധിയിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടം നിർമിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ കലയപുരം പുത്തൂർ മുക്കിനു സമീപം സബ് രജിസ്ട്രാർ ഓഫീസിനു പിന്നിലുള്ള 20 സെന്റ് സർക്കാർ ഭൂമിയിൽ കെട്ടിടം പണിയുന്നതിനായി 44 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതും അത് പ്രകാരം നിർമിതി കേന്ദ്രം വർക്ക് ഏറ്റെടുത്തിട്ടുള്ളതുമാണ്. 1300 സ്ക്വയർ ഫീറ്റ് ഉള്ള ടി കെട്ടിടത്തിന്റെ കോൺക്രീറ്റ് പണികൾ ഇന്നുനടന്നു. നിർമിതി എ ഇ അഖിൽ കൃഷ്ണൻ, ഓവർസീയർ സിന്ധു എന്നിവരുടെ മേൽ നോട്ടത്തിൽ നടക്കുന്ന കോൺക്രീറ്റ് ജോലികൾ തഹസീൽദാർ പി ശുഭൻ നേരിട്ടത്തി വിലയിരുത്തി. ഡെപ്യൂട്ടി തഹസീൽ ദാർമാരായ N. രാമദാസ്, G. അജേഷ്, വില്ലേജ് ഓഫീസർ ജയദേവൻ വാർഡുമെമ്പർ ശ്രീജ മറ്റു റവന്യു ജീവനക്കാർ എന്നിവരും സന്നിഹിതരായിരുന്നു. പരമാവധി വേഗത്തിൽ പണികൾ പൂർത്തിയാക്കി സ്മാർട്ട് വില്ലേജിന്റെ പ്രവർത്തനം ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചതായി തഹസീൽദാർ അറിയിച്ചു.
