ശാസ്താംകോട്ട : ഡി.ബി. കോളേജിലെ രണ്ടാം വർഷ ബി.എ.ഇംഗ്ലീഷ് വിദ്യാർഥി പുത്തൂർ എസ്.എൻ.പുരം വട്ടവിള വീട്ടിൽ ജെ.എസ്.ആദിത്യൻ(19), അച്ഛൻ എ. ജയൻ, അമ്മ ശ്രീരഞ്ജിനി എന്നിവരെ സിപിഎം,ഡി.വൈ.എഫ്.ഐ ഗുണ്ടകൾ വീട്ടിൽ കയറി മർദിച്ചു. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ക്ലാസ് റെപ്രസെന്റേറ്റീവ് സ്ഥാനാർഥിയായി ആദിത്യൻ മത്സരിച്ചിരുന്നു. ബൈക്കിലെത്തിയ ആറോളം പേർ സംഘത്തിലുണ്ടായിരുന്നവെന്നും വീട്ടുകാർ പറയുന്നു. സംഭവത്തിലുൾപ്പെട്ടവർക്ക് വേണ്ടി അന്വേഷണം ശക്തമാക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു.
