കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ വലിയ മാറ്റം കൊണ്ടുവന്ന പദ്ധതിയാണ് ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ ഇ-ഹെല്‍ത്ത്. ജീവിതശൈലി രോഗങ്ങള്‍ക്കും ആധുനിക രോഗങ്ങള്‍ക്കും എതിരെ പോരാടുന്നവര്‍ക്ക് ഊര്‍ജ്ജസ്വലവും സന്തോഷകരവുമായ ആരോഗ്യം നല്‍കുന്നതിനാണ് ഇ-ഹെല്‍ത്ത് സംവിധാനം പ്രവര്‍ത്തിക്കുന്നത്.
ഒരു വര്‍ഷത്തിനിടെ 1,46,25,963 പേരാണ് ഇ-ഹെല്‍ത്ത് സംവിധാനം ഉപയോഗപ്പെടുത്തിയത്. സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യസംരക്ഷണം ഞങ്ങളുടെ ഉത്തരവാദിത്തമാണ് എന്ന പൂര്‍ണ്ണബോധ്യത്തോടെ മുന്നോട്ട് സഞ്ചരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്.
ഇ-ഹെല്‍ത്ത് പദ്ധതി നിലവില്‍ സംസ്ഥാനത്തെ 346 ആശുപത്രികളിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടുതൽ ആരോഗ്യ സ്ഥാപനങ്ങൾ ഈ സംവിധാനത്തിലേക്ക് സജ്ജമാക്കുന്നുണ്ട്. സംസ്ഥാനത്ത് ഇവയിൽ ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നേടിയിട്ടുണ്ടെങ്കില്‍ അവരുടെ ചികിത്സാരീതികള്‍ എല്ലാം ഇ-ഹെല്‍ത്ത് സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. വണ്‍ സിറ്റിസണ്‍ വണ്‍ ഹെല്‍ത്ത് റെക്കോര്‍ഡ് നിലവിലുളളതിനാല്‍ അസുഖബാധിതര്‍ എല്ലായ്പ്പോഴും അവരുടെ ചികിത്സാരേഖകള്‍ കയ്യില്‍ കൊണ്ട് നടക്കേണ്ടതില്ല.