എറണാകുളം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടമ്പുഴ പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ കൂറ്റാംപാറയില് നിര്‍മ്മിച്ച സ്മാര്‍ട് അങ്കണവാടി നാടിന് സമർപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന് അധ്യക്ഷനായി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്‍സി മോഹനന്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജോമി തെക്കേക്കര, സാലി ഐപ്, ജയിംസ് കോറമ്പേല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ ഗോപി, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.എ സിബി, സി.ഡി.പി.ഒപി.കെ ഷീല, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എം.എസ് മുംതാസ് , മുന്‍ ജനപ്രതിനിധികളായ സി.ജെ എല്‍ദോസ്, കെ.കെ ശിവന്, അങ്കണവാടി ജീവനക്കാരായ എം.ടി ശാരദ, ബിജിമോള്‍ ഐപ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
